Traditional Basma\ Cow Vibhoothi 25 Gram
Tags:
25Gram include Postage Fees
Choose Quantity
Rs.85.00
Product Details
എങനെ ആണ് ഭസ്മം അണിയുക ?
നെറ്റിക്കു കുറുകെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ് ശാസ്ത്രം. സന്യാസിമാർ മാത്രമേ മൂന്നു കുറി അണിയാൻ പാടുള്ളൂ. ഒറ്റക്കുറി എല്ലാവർക്കുമണിയാം. ഓരോ ഭസ്മരേഖയും തനിക്ക് കഴിഞ്ഞു പോയ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗ്രഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്. കുറികളുടെ എണ്ണം അതാത് ഗ്രഹസ്ഥാശ്രമങ്ങൾ കഴിഞ്ഞുവെന്നതിണ്റ്റെ സൂചനയും. ഭസ്മക്കുറി നെറ്റിയിൽ ലംബമായി അണിയാൻ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ് ഭസ്മം നെറ്റിക്ക് കുറുകെ ധരിക്കുന്നത്. ഭസ്മം അണിയുന്ന വിരൽ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച് കുറിയിട്ടശേഷം തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണം വച്ച് പുരികൾങ്ങൾക്ക് മധ്യേ സ്പറ്ശിച്ച് നിറ്ത്തണമെന്നാണ് വിധി. ചൂണ്ടുവിരൽ ഉപയോഗിക്കാതെ നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിവയിൽ ഭസ്മം നനച്ച് തേച്ച് ഇരു കൈകളിലും പതിപ്പിച്ചശേഷം 12 സ്ഥാനങ്ങളിലും ഭസ്മക്കുറി അണിയുന്നു.