Mahabharatham (Hardcover, Malayalam)
യുഗയുഗാന്തരങ്ങളായി മനുഷ്യൻ നിരീക്ഷണങ്ങളിലൂടെയും സ്വാനുഭവങ്ങളിലൂടെയും ആത്മചിന്തയിലൂടെയും നേടിയ അറിവിന്റെ അന്തഃസത്തയാണ് മഹാഭാരതം എന്ന ഇതിഹാസ കാവ്യത്തിലൂടെ വേദവ്യാസൻ ലോകസമക്ഷം അവതരിപ്പിച്ചത്. മഹാസാഗരം പോലെ ആഴവും പരപ്പുമുള്ള ഈ കൃതിയിൽ ഇല്ലാത്തതായത് മറ്റൊരിടത്തും കാണാൻ കഴിയില്ല. അതിൽ ചർച്ചചെയ്യപ്പെടാത്ത വിഷയങ്ങളും കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും മറ്റൊരു ലോകസാഹിത്യകൃതിയിലും ഇല്ല ഭാരതീയ സംസ്കൃതിയേയും സാഹിത്യത്തേയും പരിപോഷിപ്പിച്ച മഹാഭാരതത്തിൽ ഉൾപ്പെട്ടതാണ് വേദാന്തസാരമായ ഭഗവദ്ഗീതപോലും മനുഷ്യരാശിയുടെ ഭൂതവും വർത്തമാനവും മനസ്സിലാക്കുവാൻ മഹാഭാരതം പോലെ മറ്റൊരു കൃതിയും നമ്മെ സഹായിക്കില്ല. മഹാകവി ഉള്ളൂർ മഹാഭാരതത്തെപ്പറ്റി അഭിപ്രായപ്പെട്ടത് അനുസ്മരിക്കാം. ലോകത്തിലെ സകലഗ്രന്ഥങ്ങളും നഷ്ടപ്പെട്ടാലും മഹാഭാരതം മാത്രം അവശേഷിക്കുകയാണെങ്കിൽ എനിക്ക് നഷ്ടബോധമുണ്ടാവുകയില്ല.
Rs.1,999.00 Rs.2,200.00

Product Details
- Author :
M.P . Chandrasekaran Pillai - Pages :
766 - Format :
Paperback - Publisher :
Universal press - Language :
Malayalam - POSTGE ALSO