Sri Devi Mahatmyam (Malayalam
ദേവീ മാഹാത്മ്യം നിത്യവും പാരായണം
ചെയ്യുന്നത് വളരെ ശ്രേയസ്കരം ആണ്.
ഇത് നിത്യവും പാരായണം ചെയുന്ന ഭക്തന്
യാതൊരു വിധത്തിൽ ഉള്ള ആപത്തുകളോ
ബാധാ ഉപദ്രവങ്ങളോ ഒരിക്കലും സംഭവിക്കുകയില്ല. മഹാകാളീ . മഹാലക്ഷ്മി
മഹാസരസ്വതി എന്നി ത്രിമൂർത്തി ഐക്യ
സ്വരൂപിണി ആണ്.ചാണ്ടികദേവി. ഭക്ത വത്സല ആണ്. ഈ മാഹാത്മ്യം നിത്യവും
വിധിപ്രകാരം പാരായണം ചെയുന്ന വീട്ടിൽ
ദേവിയുടെ നിത്യ സാന്നിധ്യം ഉണ്ടാവും
ആ ഗൃഹത്തിൽ ആപത്തുകളോ അനാർത്ഥങ്ങളോ സംഭവിക്കുകയില്ല.
ദേവീ മാഹാത്മ്യം മുഴുവനായി ഒരു ദിവസം
കൊണ്ടോ. അല്ലെങ്കിൽ മൂന്ന് ദിവസം
കൊണ്ടോ. അല്ലെങ്കിൽ ഒരു ആഴ്ച കൊണ്ടോ പാരായണം ചെയ്യാം.അത്
പാരായണം ചെയുമ്പോൾ വളരെ മനഃശുദ്ധിയും.ശരീര ശുദ്ധിയും ഉണ്ടായി
രിക്കണം .
ആദ്യം ദേവി മഹാത്മ്യ സങ്കൽപ്പം ചെയ്ത്
നവാംഗം തുടങ്ങി നവാക്ഷരി മന്ത്രം ജപം
ചെയ്ത്.തന്ത്രികം രാത്രി സൂക്തം ഇവ
ചൊല്ലി. സപ്താശതീ ന്യാസം ചെയ്ത്
ദേവീ മാഹാത്മ്യം ഒന്നാം അധ്യായം മുതൽ
പതിമൂന്ന് അധ്യായം.വരെ പാരായണം
ചെയ്ത്.ഉത്തര ന്യാസം ചെയ്ത് അപരാധ
ക്ഷമാപണം ചെയ്ത് വൈദികം ദേവി
സൂക്തം ചൊല്ലി. തന്ത്രികം ദേവി സൂക്തവും
ചൊല്ലി.
രഹസ്യത്രയം. പ്രധാനിക രഹസ്യം വൈകൃതീക രഹസ്യം.മൂർത്തി രഹസ്യം
ആപത്തു ഉന്മൂലന ദുർഗ സ്തോത്രവും
ചൊല്ലണം. ദേവി മാഹാത്മ്യം തുടങ്ങുന്നതിന്
മുൻപും പതി മൂന്ന് അധ്യായം കഴിഞ്ഞ
ശേഷവും.നവാക്ഷരി മന്ത്രം 108 ഉരു വീതം
ജപിക്കണം.
ത്രയംഗം ആയും ദേവി മാഹാത്മ്യം പാരായണം ചെയ്യാം.
ഈ മഹാത്മ്യ പാരായണം കൊണ്ട് കിട്ടുന്ന
ഗുണങ്ങൾ വളരെ വലിയത് ആണ്.
ശത്രുക്കൾ മൂലം ഉള്ള ഉപദ്രവങ്ങൾ. ബാധാ
ഉപദ്രവങ്ങൾ. രോഗ ദുരിതങ്ങൾ എല്ലാം
തന്നെ ഇതിന്റെ നിത്യ പരായനത്താൽ
നശിക്കും.ഈ പാരായണം കൊണ്ട് ഗ്രഹ
ദോഷങ്ങൾ ശമിക്കും. സർവ പാപങ്ങളും
നശിക്കും. കള്ളന്മാരിൽ നിന്നോ ശത്രുക്കളി
ൽ നിന്നോ യാതൊരു ഉപദ്രവവും സംഭവിക്കില്ല. ഏത്.ആപത്തു ഘട്ടങ്ങളിലും
ഈ ചാണ്ടികാ ദേവി ഭക്തനെ.കാത്തു രക്ഷി
ക്കുക തന്നെ ചെയ്യും.ഇതിൽ ഒരു സംശയവും
വേണ്ട. സർവ അഭീഷ്ടങ്ങളും ഈ ദേവി
മഹാത്മ്യ പറയണം.കൊണ്ട് ലഭിക്കും എന്നു
ദേവി തന്നെ ഉറപ്പ് തരുന്നു. ഇത് നിത്യവും
പാരായണം ചെയ്ത് ദേവീ കടക്ഷത്തിന്
പാത്രീ ഭൂതർ ആവൂ. എല്ലാവരെയും.ദേവി
അനുഗ്രഹിക്കട്ടെ.